സ്റ്റൈലിഷാകാന്‍ വസ്ത്രശേഖരത്തില്‍ ഇവയും കരുതാം

0

പാച്ച്‌വര്‍ക്ക് ഡെനിം
പല ഷേപ്പിലും നിറങ്ങളിലും ഡിസൈനുകളിലുമുള്ള തുണികള്‍ ഡെനിമില്‍ തുന്നിേച്ചര്‍ത്താല്‍ പാച്‌വര്‍ക്ക് ഡെനിം റെഡി. ടീ ഷര്‍ട്ട്, ക്രോപ്ഡ് ഷര്‍ട്ട് എന്നിവയ്‌ക്കൊപ്പം ധരിക്കാം.

വൈറ്റ്
ഫാഷന്‍ ഡിസൈനര്‍മാരുടെ പ്രിയനിറം. സൂക്ഷിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഏതവസരത്തിലും ഏതു നിറത്തോടൊപ്പവും കട്ടയ്ക്കും നില്‍ക്കാന്‍ ഒരു വൈറ്റ് ഔട്ട്ഫിറ്റ് വാഡ്രോബില്‍ നിര്‍ബന്ധം.

ഷര്‍ട്ട് ഡ്രസ്
മാക്‌സി ഡ്രസുകള്‍ക്ക് ഇനി അല്‍പം വിശ്രമം നല്‍കാം. കാഷ്വല്‍ വെയറായും ഓഫിസ് വെയറായും ഒരുപോലെ ഉപയോഗിക്കാവുന്ന ഷര്‍ട്ട് ഡ്രസാണ് 2019ലെ താരം. സ്‌ട്രൈപ്ഡ്, പ്ലെയിന്‍, അസിമെട്രിക്കല്‍ തുടങ്ങി ഏതു ഡിസൈനും പരീക്ഷിക്കാം.

ടു ടോന്‍ഡ്
ഓറഞ്ച്, പിങ്ക് തുടങ്ങി തമ്മില്‍ ഒരിക്കലും യോജിക്കാത്ത നിറങ്ങളുടെ മാജിക്കാണ് ഇനി റണ്‍വേകളില്‍ കാണാനിരിക്കുന്നത്. 2 നിറങ്ങളുടെ കോംബിനേഷനായ ടു ടോന്‍ഡ് ഫാഷന്‍ ക്വാഷല്‍ മുതല്‍ പാര്‍ട്ടി വെയറില്‍ വരെ ശ്രദ്ധിക്കപ്പെടും.

കാര്‍ഗോ പാന്റ്‌സ്
ഔട്ടിങ്ങിനോ ഷോപ്പിങ്ങിനോ പോകുമ്പോള്‍ വൈറൈറ്റി വേണോ? ഇന്നുതന്നെ ഒരു കാര്‍ഗോ പാന്റ്‌സ് വാങ്ങിക്കോളൂ. ടീഷര്‍ട്ടിനും സ്വെറ്ററിനുമൊപ്പം റണ്‍വേകളിലെ പുതിയ താരമാണ് കാര്‍ഗോ പാന്റ്‌സ്.

- Advertisement -