17 മിനിറ്റില്‍ 4000 എംഎഎച്ച് ബാറ്ററി ഫുള്‍ ചാര്‍ജ്ജ്; സൂപ്പര്‍ ചാര്‍ജ്ജറുമായി ഷവോമി

0


ഷാവോമി പുതിയ 100 വാട്ട് ചാര്‍ജര്‍ അവതരിപ്പിച്ചു. സൂപ്പര്‍ ചാര്‍ജ്ജ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതാണ് പുതിയ ചാര്‍ജര്‍.4000 എംഎഎച്ച് ബാറ്ററി കേവലം 17 മിനിറ്റില്‍ മുഴുവന്‍ ചാര്‍ജ് ആവും.
ചാര്‍ജറുകളുടെ നിര്‍മാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞുവെന്നും റെഡ്മി ഫോണുകള്‍ക്ക് വേണ്ടിയാണ് ഈ സാങ്കേതിക വിദ്യ ആദ്യം ഉപയോഗിക്കുകയെന്നും കമ്പനി മേധാവി ലു വെയ്ബിങ് പറഞ്ഞു. സോഷ്യല്‍ മീഡിയ സേവനമായ വീബോയിലുടെയാണ് ഷാവോമി പുതിയ ചാര്‍ജര്‍ പ്രഖ്യാപിച്ചത്. ചാര്‍ജറിന്റെ മറ്റ് വിവരങ്ങള്‍ വ്യക്തമല്ല. റെഡ്മി ഫോണുകളിലാണ് പുതിയ സാങ്കേതിക വിദ്യ ആദ്യം പ്രയോഗിക്കുക എന്ന് വ്യക്തമാക്കിയെങ്കിലും ഏത് ഫോണ്‍ ആയിരിക്കും അതെന്ന് വ്യക്തമല്ല. അധികം വൈകാതെ തന്നെ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

- Advertisement -