18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രപ്രദേശങ്ങളിലുമായി ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

0



ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രപ്രദേശങ്ങളിലുമായി 91 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര മന്ത്രിമാരായ വി.കെ. സിങ് (ഗാസിയബാദ്), മഹേഷ് ശര്‍മ (ഗൗതം ബുദ്ധ് നഗര്‍), സത്യപാല്‍ സിങ് (ബാഗ്പത്), മുന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു (വിജയനഗരം) തുടങ്ങിയവര്‍ ഇന്നു ജനവിധി തേടുന്നുണ്ട്. ആകെ സ്ഥാനാര്‍ഥികള്‍ 1,266.
ആന്ധ്രയിലും (25) തെലങ്കാനയിലും (17) ഒറ്റ ഘട്ടമായി ഇന്നാണു വോട്ടെടുപ്പ്. ഉത്തരാഖണ്ഡ്, അസം, ബിഹാര്‍, കശ്മീര്‍, ഒഡീഷ, യുപി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളും ആദ്യ ഘട്ടത്തിലുണ്ട്. ആന്ധ്ര, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ (28 മണ്ഡലങ്ങള്‍) എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളും ഇന്നാണ്.