18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഉടമയെ തിന്നു; തിരിച്ചറിഞ്ഞത് നായയുടെ വിസര്‍ജ്യത്തിലെ എല്ലിന്‍കഷണം ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍!!!

0

മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ 57 വയസ്സുകാരനെ 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് തിന്നതായി അമേരിക്കയിലെ ടെക്‌സസ് പോലീസ് സ്ഥിരീകരണം. നായയുടെ വിസര്‍ജ്യത്തില്‍ നിന്ന് ലഭിച്ച എല്ലിന്‍കഷണം ഡിഎന്‍എ പരിശോധന നടത്തിയാണ് കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞത്.

ക്രോസ് ബ്രീഡുകളായ 18 നായ്ക്കളാണ് ടെക്‌സസ് സംസ്ഥാനത്തെ ജോണ്‍സണ്‍ കൗണ്ടിയില്‍ ജീവിച്ചിരുന്ന ഫ്രെഡി മാക്ക് എന്നയാള്‍ വളര്‍ത്തിയിരുന്നത്. ഇയാളെ വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് തിന്നുകയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇരയുടെ വസ്ത്രങ്ങളും മുടിയും അടക്കം നായ്ക്കള്‍ തിന്നു. ആകെ അവശേഷിച്ചത് രണ്ട് ഇഞ്ചിന് മുകളില്‍ വലിപ്പമുള്ള ഒരു എല്ല് മാത്രമാണ്. ഒരു മനുഷ്യനെ പൂര്‍ണമായും നായ്ക്കള്‍ തിന്നതായി ഒരിടത്തും ഇതിന് മുന്‍പ് കേട്ടിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നായ്ക്കള്‍ ഇയാളെ കൊലപ്പെടുത്തിയതാണോ മരണപ്പെട്ടശേഷം തിന്നതാണോ എന്ന് വ്യക്തമല്ല. ഏപ്രിലിന് ശേഷം മാക്കിനെക്കുറിച്ച് വിവരം ഇല്ലായിരുന്നു. മെയ് മാസം ആണ് ഇവര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. നായ്ക്കളുമായി ചങ്ങാത്തം കൂടിയിരുന്ന ഇയാള്‍ വീട്ടിലേക്ക് മറ്റുള്ളവരെ അടുപ്പിച്ചിരുന്നില്ല.

നായ്ക്കളെ അകറ്റിയശേഷം വീടിനുള്ളില്‍ കടന്ന പോലീസുകാര്‍ക്ക് മാക്കിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ എടുത്തുള്ള തെരച്ചിലിന് ശേഷം ഇവര്‍ പുല്ലുപിടിച്ച ഒരു സ്ഥലത്ത് നായയുടെ വിസര്‍ജ്യത്തില്‍ ഏതാനും മുടിനാരുകളും തുണിയും ഒരു എല്ലും കണ്ടെത്തി. ഇത് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചശേഷം കൊല്ലപ്പെട്ടയാളുടെതാണെന്ന് ഉറപ്പിക്കുകയായിരുന്നു.

- Advertisement -