തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചു; മൂന്നുപേരെ രക്ഷപെടുത്തി

0

തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചു.

അഞ്ചുതെങ്ങ് പൂത്തുറ തരിശുപറമ്ബ് നിനോ ഹൗസില്‍ റോക്കി ബെഞ്ചിനോസ് (57), അഞ്ചുതെങ്ങ് കുന്നും പുറത്ത് വീട്ടില്‍ ലാസര്‍ തോമസ്(54) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട വിനോദ്, മോസസ്, ടെറി എന്നിവരെ മറ്റൊരുവള്ളത്തിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

തിങ്കളാഴ്ച് രാവിലെ മുതലപ്പൊഴിയിലായിരുന്നു അപകടം. മുതലപ്പൊഴി ഹാര്‍ബറില്‍ നിന്ന് ഫൈബര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോകുകയായിരുന്നു.

മുതലപ്പൊഴിയില്‍വച്ച് കൂറ്റന്‍ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. വെള്ളത്തില്‍ തെറിച്ചുവീണ ലാസര്‍ നീന്തി കരയിലെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരണപ്പെട്ടു.

- Advertisement -