പശുക്കടത്ത് ആരോപിച്ച് ബീഹാറില്‍ മൂന്നു പേരെ തല്ലിക്കൊന്നു

0


പശുക്കടത്ത് ആരോപണമുന്നയിച്ച് വീണ്ടും കൊലപാതകം. മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം ബീഹാറില്‍ ജനക്കൂട്ടം പശുമോഷണമെന്ന പേരില്‍ തല്ലിക്കൊന്നത്.
സരണ്‍ ജില്ലയിലെ ബനിയാപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അയല്‍ഗ്രാമത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.

മരിച്ച മൂന്നു പേരില്‍ രണ്ടുപേര്‍ ദലിത് സമുദായത്തില്‍ പെട്ടവരാണ്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി പോലീസ് വ്യക്തമാക്കി.

- Advertisement -