പെപ്പയുടെ സ്വന്തം പപ്പ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

0


നിരവധി പേരാണ് കഴഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ തൊഴിലാളി ദിനാശംസകള്‍ പോസറ്റുകളുമായി എത്തിയത്. എന്നാല്‍ കൂട്ടത്തില്‍ കയ്യടി നേടിയതും ഏറെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയതും യുവനടന്‍ ആന്റണി വര്‍ഗീസ് എന്ന പെപ്പയുടെ ഫേസ് ബുക്ക് പോസ്റ്റാണ്. ഓട്ടോ റിക്ഷ ഡ്രൈവറായ അപ്പന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പെപ്പ തൊഴിലാളി ദിനാശംസകള്‍ നേര്‍ന്നത്.


‘തൊഴിലാളിദിനാശംസകള്‍…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ…’ എന്ന കുറിപ്പോടെ ഇട്ട പോസ്റ്റിന് താഴെ
താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പെപ്പയെ അഭിനന്ദിച്ചു കൊണ്ട് കമന്റുകളുമായി എത്തിയത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് പെപ്പയായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്.

- Advertisement -