വാരണാസിയില്‍ മദ്യത്തിനും സസ്യേതര ആഹാരത്തിനും നിരോധനം

0

തീര്‍ത്ഥാടന കേന്ദ്രമായ വാരണാസിയില്‍ മദ്യത്തിനും മാംസാഹാരങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍. ക്ഷേത്രങ്ങള്‍ക്ക് കാല്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനമേര്‍പെടുത്തിയത്.

വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളില്‍ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.
വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളില്‍ മദ്യത്തിനു നിരോധനമേര്‍പ്പെടുത്താന്‍ എക്‌സൈസ് വകുപ്പിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

- Advertisement -