ആരോഗ്യമന്ത്രിയുടെ ചടുല നീക്കം; ഹൃദ്രോഗിയായ നവജാത ശിശുവിനെ മലപ്പുറത്ത് നിന്ന് എറണാകുളത്ത് എത്തിച്ചത് രണ്ട് മണിക്കൂറില്‍

0


ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറില്‍. ആരോഗ്യമന്ത്രി കെകെ ഷൈലജ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കമന്റിന് മുകളില്‍ സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് ഇത് സാധ്യമായത്.
രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്.


സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്. കമന്റ് ശ്രദ്ധയില്‍പെട്ട ഉടന്‍ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും, സംഭവം സത്യമാണെന്ന് മനസിലായതോടെ ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് കുഞ്ഞിനെ എറണാകുളത്തെ ലിസി ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം.

- Advertisement -