അമേരിക്ക-ഇറാന്‍ യുദ്ധം അടുത്തു വരുന്നുവെന്ന് വിദഗ്ദര്‍

0

ഇറാനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ അണിയറയില്‍ ഒരു യുദ്ധത്തിനുള്ള പുറപ്പാട് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് വിദഗ്ദ സംഘം വെളിപ്പെടുത്തി.

കഴിഞ്ഞ വ്യാഴാഴ്ച ഒമാന്‍ കടലിടുക്കില്‍ നടന്ന ടാങ്കര്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച അമേരിക്ക, ഇറാനെതിരെ വേണമെങ്കില്‍ സൈനിക നടപടിക്കും മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ആണവക്കരാറില്‍ നിന്നും പിന്മാറിയത് മുതല്‍ ഇറാന് മുകളില്‍ ട്രംപ് സൈനിക നടപടിയുടെ വാളോങ്ങുമെന്ന് സൂചനകളുണ്ടായിരുന്നു.

ഞങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ ഇനിയും പ്രകോപനം തുടര്‍ന്നാല്‍ സൈനിക നടപടിക്കും മടിക്കില്ലെന്ന്
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞ ചില കാര്യങ്ങളാണ് ലോകത്തെ വീണ്ടും യുദ്ധഭീഷണിയുടെ മുനമ്ബിലെത്തിച്ചിരിക്കുന്നത്.


ഇറാന്റെ കൈവശം ഒരിക്കലും ആണവായുദ്ധങ്ങള്‍ എത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കടലിടുക്കില്‍ നടന്ന ആക്രമണങ്ങള്‍ക്കുപയോഗിച്ചിരിക്കുന്ന ആയുധങ്ങള്‍ ഇറാന്റേതിന് സമാനമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഇത് ശരിവയ്ക്കുന്നുണ്ടെന്നും തങ്ങളുടെ സഖ്യകക്ഷികളെ ഹനിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തിനും തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

- Advertisement -