അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി തുടരും

0


കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ തന്നെ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നത് വരെ ബിജെപി അധ്യക്ഷനായി തുടരുമെന്ന് സൂചന. ഇക്കാര്യത്തില്‍ നാളെ അന്തിമതീരുമാനമുണ്ടാകും. ഭാരവാഹി തെരഞ്ഞെടുപ്പിന്റെ സമയക്രമം ചര്‍ച്ച ചെയ്യാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നാളെ ദില്ലിയില്‍ യോഗം ചേരും.
ബിജെപിയുടെ ദേശീയ ഭാരവാഹികള്‍, സംസ്ഥാനാധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍ എന്നിവരെല്ലാം നാളത്തെ യോഗത്തില്‍ പങ്കെടുക്കും. പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്.

- Advertisement -