10 ലക്ഷം ജീവിവര്‍ഗ്ഗങ്ങളെ ഇല്ലാതാക്കിയ ഭൂമിയിലെ ആ ക്രൂര ജീവിവര്‍ഗ്ഗത്തെ അറിയണോ?

0

ജീവിവര്‍ഗ്ഗങ്ങള്‍ അനുദിനം ലോകത്തുനിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കാരണമറിയാന്‍ നടത്തിയ പഠനങ്ങളെല്ലാം ചെന്നെത്തുന്നത് ഒറ്റ ഉത്തരത്തിലാണ്, മനുഷ്യന്‍!!! ഭൂമിയിലെ ഏറ്റവും ഭീകരനായ ജീവി മനുഷ്യന്‍ ആണെന്നതിന് മറ്റൊരു തെളിവ് കൂടി. ഭൂമിയിലുള്ള 80 ലക്ഷം ജീവവര്‍ഗങ്ങളില്‍ ഏതാണ്ട് 10 ലക്ഷം എണ്ണം ഇല്ലാതാകുന്നത് മനുഷ്യന്റെ നശീകരണം കൊണ്ടാണെന്ന് വാദിച്ച് ഗവേഷകര്‍. ഇന്നുവരെയുള്ളതില്‍ ഏറ്റവും ഭീമന്‍ കണക്കാണിത്.

കഴിഞ്ഞ പത്ത് ദശലക്ഷം വര്‍ഷത്തെ ഏറ്റവും വേഗത്തിലുള്ള ജീവികളുടെ നാശമാണ് ഇപ്പോള്‍ ഭൂമിയില്‍ നടക്കുന്നതെന്നാണ് 50 രാജ്യങ്ങളില്‍ നിന്നെത്തിയ 145 ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റര്‍ഗവണമെന്റല്‍ സയന്‍സ് പോളിസ് പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് ഇകോസിസ്റ്റം സര്‍വ്വീസ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

വാസസ്ഥലം കുറഞ്ഞുവരിക, പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുക, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവയാണ് ജീവവര്‍ഗങ്ങള്‍ ഇല്ലാതാകാനുള്ള പ്രധാനകാരണം. ഭൂമിയിലെ 40 ശതമാനം ഉഭയ ജീവികളും 30 ശതമാനം പവിഴപ്പുറ്റുകളും മൂന്നിലൊന്ന് സമുദ്രജീവി സമ്പത്തും മനുഷ്യന്റെ ചെയ്തികളുടെ ഭീഷണി നേരിടുകയാണ്.

- Advertisement -