യാത്രക്കാരുമായി വിമാനം നദിയില്‍ പതിച്ചു

0


അമേരിക്കന്‍ ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. 136 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.ഇതുവരെ ഏതെങ്കിലും യാത്രക്കാര്‍ ആപത്ത് പറ്റിയതായി റിപ്പോര്‍ട്ടില്ല.ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റണ്‍വേയ്ക്കു സമീപത്തുള്ള നദിയിലേക്ക് പതിച്ചത്. യുഎസിലെ ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് വിമാനം വീണത്.
വിമാനം നദിയില്‍ മുങ്ങിയിട്ടില്ല. ഇതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. യാത്രക്കാരില്‍ ഭൂരിഭാഗവും സൈനികരാണ് എന്നാണ് റിപ്പോര്‍ട്ട്. യുഎസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷനലിന്റെ വിമാനമാണ് അപകടത്തില്‍പെട്ടതെന്നാണു വിവരം.

- Advertisement -