ബോട്ടില്‍ ക്യാപ് ചലഞ്ചില്‍ ഹാട്രിക്‌ അടിച്ച് വിദ്യുത് ജംവാല്‍, സ്റ്റാറായി അര്‍ജുന്‍, അക്ഷയ്, നീരജ് ഒപ്പം ലോലനും; ചിരിച്ച് ചാവും

0

അങ്ങ് ഹോളിവുഡില്‍ തുടങ്ങി ഇങ്ങ് മലയാളം സിനിമവരെ എത്തിയിരിക്കുകയാണ് ബോട്ടില്‍ ക്യാപ് ചലെഞ്ച്. അതില്‍
ഹോളിവുഡില്‍ നിന്ന് ജേസണ്‍ സ്റ്റാഫത്തിനും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറിനും പിന്നാലെ മലയാളത്തില്‍ നീരജ് മാധവനും ചലഞ്ച് ഏറ്റെടുത്തത് വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ ബോട്ടില്‍ ക്യാപ് ചലഞ്ചിനെ അതുക്കും മേലെ എത്തിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ വിദ്യുത് ജാംവാല്‍. ഒറ്റച്ചവിട്ടിന് മൂന്ന് കുപ്പികളുടെ അടപ്പ് അടിച്ചുതെറിപ്പിച്ച് വിദ്യുത് ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

#Jammwalions this one's for you… #bottlecapchallenge #itrainlikevidyutjammwal #kalaripayattu #farabidavetchin #jasonstatham

Vidyut Jammwal यांनी वर पोस्ट केले गुरुवार, 4 जुलै, 2019

കഴിഞ്ഞദിവസം യുവനടന്‍ നീരജ് മാധവന്‍ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. സത്യത്തില്‍ ഇതത്ര എളുപ്പമല്ലെന്നും അക്ഷയ് കുമാറില്‍ നിന്നും ജേസണ്‍ സ്റ്റാഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ചെന്നും നീരജ് പറയുന്നു.

ഓണ്‍ലൈന്‍ ചാനലായ കരിക്കിന്റെ ലോലനും ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരുന്നു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി നിന്ന ലോലന്റെ ചലഞ്ച് വീഡിയോ കണ്ടവരൊക്കെ ചിരിച്ചു മറിയുകയാണ് .

Oru bottlecap challenge

Karikku यांनी वर पोस्ट केले बुधवार, 3 जुलै, 2019

- Advertisement -