ബ്രസീലിന് കോപ്പ അമേരിക്ക കിരീടം

0

ഒരു പതിറ്റാണ്ടിനിപ്പുറം കാനറിപ്പക്ഷികള്‍ കോപ്പ അമേരിക്കയില്‍ വീണ്ടും മുത്തമിട്ടു.
ഫൈനലില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്.

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ നേടുന്ന ഒമ്ബതാം കിരീടമാണിത്. 2007ന് ശേഷം ടീം നേടുന്ന ആദ്യ കിരീട നേട്ടവും. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം സ്വന്തമാക്കിയ ടീം എന്ന നേട്ടത്തിനും ബ്രസീല്‍ അര്‍ഹരായി. രണ്ടു തവണ കോപ്പ അമേരിക്ക കിരീടം നേടിയ ടീമാണ് പെറു.
എവര്‍ട്ടണ്‍, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍ എന്നിവര്‍ ബ്രസീല്‍ ടീമിനായി ഗോളുകള്‍ നേടി.

- Advertisement -