കോഴിക്കോട്-ഷൊര്‍ണൂര്‍ റെയില്‍ഗതാഗതം സാധാരണ നിലയിലേക്ക്

0

കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായതിനെത്തുടര്‍ന്ന് ദിവസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണൂര്‍ റെയില്‍പാത തുറന്നു.

തിങ്കളാഴ്ച രാവിലെ റെയില്‍വേയുടെ സാങ്കേതിക വിഭാഗം ഫാറൂഖ് പാലത്തില്‍ പരിശോധന നടത്തിയതിന് ശേഷമാണ് പാതയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

ചാലിയാര്‍ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയപ്പോള്‍ ട്രാക്കില്‍ വെള്ളം കയറിയിരുന്നു. കൂടാതെ പാലത്തിന് താഴെ മാലിന്യങ്ങളും അടിഞ്ഞുകൂടിയിരുന്നു. ഇതോടുകൂടി ഇതുവഴിയുള്ള ഗതാഗതം റെയില്‍വേ നിര്‍ത്തിവെയ്ക്കുകയായിരുന്നു. മധ്യകേരളത്തില്‍ നിന്ന് മലബാറിലേക്കുള്ള തീവണ്ടി ഗതാഗതം ഇതോടെ സ്തംഭിക്കുകയും ചെയ്തിരുന്നു.

- Advertisement -