ലോകത്തിലെ വേഗതയുടെ രാജാവായി ക്രിസ്റ്റ്യന്‍ കോള്‍മാന്‍

0


ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള താരമായി അമേരിക്കന്‍ സ്പ്രിന്റര്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്‍. 100 മീറ്റര്‍ ദൂരം 9.76 സെക്കന്റ് സമയം കൊണ്ട് ഫിനിഷ് ചെയ്താണ് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച സമയമാണ് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ദോഹയില്‍ കുറിച്ചിരിക്കുന്നത്. സെമിഫൈനലില്‍ 9.98 സെക്കന്റായിരുന്നു കോള്‍മാന്റെ സമയം. 20 സെക്കന്‍്‌റിലേറെ സമയം മെച്ചപ്പെടുത്തിയാണ് ഫൈനലില്‍ കോള്‍മാന്‍ 9.76 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്.

കഴിഞ്ഞ തവണ ലണ്ടനില്‍ നടന്ന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിനോട് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ചാണ് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍ അതേ ജസ്റ്റിന്‍ ഗാറ്റ്‌ലിനെ പിന്തള്ളിയാണ് ഇക്കുറി കോള്‍മാന്‍ ചാമ്പ്യനായിരിക്കുന്നത്.

രണ്ടാം സ്ഥാനം അമേരിക്കയുടെ തന്നെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വന്തമാക്കി. 9.89 സമയമെടുത്താണ് ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 9.90 സെക്കന്റ് കൊണ്ട് മത്സരം പൂര്‍ത്തിയാക്കി ആന്ദ്രെ ഡി ഗ്രാസ് മൂന്നാം സ്ഥാനം സ്വന്തമാക്കി.

- Advertisement -