വയനാട്, മലപ്പുറം ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു

0

വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം സുല്‍ത്താന്‍ ബത്തേരിയിലെത്തി മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും.

മലപ്പുറം ജില്ലയിലെ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് ശേഷം വയനാട് ജില്ലാ കളക്ട്രേറ്റില്‍ രാഹുല്‍ ഗാന്ധി എം പി, സി കെ ശശീന്ദ്രന്‍ എംഎല്‍എ, കളക്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഇന്നലെ മുഖ്യമന്ത്രി വിവിധ ജില്ലാ കളക്ടര്‍മാരുമായി മഴക്കെടുതിയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

- Advertisement -