ആടൈയിലെ അമലയുടെ നഗ്നത ലക്ഷ്യം മറ്റൊന്ന്; അമലക്കെതിരെയും ചിത്രത്തിനെതിരെയും വിലക്കണമെന്ന പരാതി

0

അമല പോള്‍ നായികയാകുന്ന തമിഴ് ചിത്രം ‘ആടൈ’ വിലക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ രാഷ്ട്രീയനേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി പരാതി നല്‍കി. അന്യസംസ്ഥാനത്തു നിന്നും വരുന്ന അമലക്ക് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും ആരോപിച്ച പ്രിയ, അമലക്കെതിരെയും ചിത്രത്തിനെതിരെയും ഡിജിപിക്ക് പരാതി നല്‍കി.

ആടൈ സിനിമയിലെ നഗ്‌ന രംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും പ്രിയ പറഞ്ഞു. ‘ഈ സിനിമയുടെ ടീസറും പോസ്റ്ററും കണ്ട് പെണ്‍കുട്ടികള്‍ തന്നെ ഞെട്ടിപ്പോയിരുന്നു. ചിത്രം നാളെ റിലീസിനു തയാറെടുക്കുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിനെതിരെ ഡിജിപിക്ക് ഞങ്ങള്‍ പരാതി നല്‍കി.

നഗ്‌നത ഉപയോഗപ്പെടുത്തി ഈ ചിത്രം പ്രചാരണം ചെയ്യരുതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. നഗ്‌നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവര്‍ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍ ഇവര്‍ മോശമായി ചിത്രീകരിക്കുകയാണ്. അതിനെതിരെ നടപടി എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്‌നരംഗങ്ങള്‍ ഉപയോഗിക്കരുതെന്നും അവര്‍ അത് ചെയ്യില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

അമലയുടെ ആ നഗ്‌നരംഗം ചിത്രത്തില്‍ നിന്നും ഇനി നീക്കാന്‍ കഴിയില്ല. കാരണം സെന്‍സര്‍ ബോര്‍ഡ് ആ രംഗത്തിനു എ സര്‍ട്ടിഫിക്കറ്റ് നല്‍കി കഴിഞ്ഞു. കുട്ടികളെ പോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയതെന്നും പ്രിയ ആരോപിച്ചു.

തമിഴില്‍ നല്ല കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച നടിയാണ് അമല പോള്‍. നമ്മുടെ മനസ്സിലും അവര്‍ക്ക് അങ്ങനെയൊരു സ്ഥാനമാണ്. അങ്ങനെയുള്ള നടി ഇത്തരമൊരു സിനിമയില്‍ അഭിനയിച്ചതിന്റെ കാരണമെന്താണ്. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് അമല ഈ ചിത്രത്തില്‍ അഭിനയിച്ചത്. ലോകം മുഴുവന്‍ ഇനി ഈ ചിത്രത്തെപറ്റി ചര്‍ച്ച ചെയ്യും. അതാണ് ലക്ഷ്യവും.
തന്റെ നഗ്‌നത മറയ്ക്കാന്‍ പതിനഞ്ച് പുരുഷന്മാര്‍ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോള്‍ അഭിമുഖങ്ങളില്‍ പറയുന്നത്. പാഞ്ചാലിക്ക് സമാനമായിരുന്നു തന്റെ അവസ്ഥയെന്നും നടി പറഞ്ഞിരുന്നു. പാഞ്ചാലിയെക്കുറിച്ച് പറയാന്‍ അമലക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് പ്രിയ ചോദിക്കുന്നു.

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഇത്തരം സിനിമകള്‍ കാരണമാകുമെന്നും പ്രിയ പറഞ്ഞു. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. സിനിമയുടെ പോസ്റ്റര്‍ കാണുന്ന പത്തുവയസ്സുകാരന്റെ മനസിലുണ്ടാവുന്ന ചിന്ത എന്താകും. ഇതാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു

- Advertisement -