കര്‍ണാടകയ്ക്കു പിന്നാലെ ഗോവയിലും ബിജെപി പിടി മുറുക്കുന്നു; 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു

0

കര്‍ണാടകയ്ക്ക് പിന്നാലെ ഗോവ കോണ്‍ഗ്രസിലും പൊട്ടിത്തെറി. കോണ്ഗ്രസിന്റെ പത്ത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.
തങ്ങള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും ബുധനാഴ്ച വൈകുന്നേരത്തോടെ സ്പീക്കറെ അറിയിക്കുയും കത്ത് കൈമാറുകയുമായിരുന്നു.

നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു. രാജിവച്ച എംഎല്‍എമാര്‍ ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍ നിന്ന് വിട്ട് ബിജെപിയിലേക്ക് ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ രാജേഷ് പട്‌നേക്കറിന് ഇന്ന് വൈകീട്ടാണ് എംഎല്‍എമാര്‍ കത്ത് നല്‍കിയത്. ബിജെപിയാണ് ഗോവയില്‍ ഭരണത്തിലുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിലെത്തി. ഇതോടെ രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു.

നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും.

- Advertisement -