സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നു

0


കള്ളവോട്ട് ആരോപണത്തില്‍ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നു. കള്ളവോട്ട് വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നടപടികള്‍ക്കെതിരെ നേരത്തെ തന്നെ സിപിഎം രംഗത്തെത്തിയിരുന്നു. ഏകപക്ഷീയ നടപടികളുമായി ടിക്കാറാം മീണ മുന്നോട്ട് പോകുകയാണെന്നാണ് സിപിഎം നിലപാട്. കള്ളവോട്ട് കേസ് യുഡിഎഫിന്റെ തിരക്കഥയാണെന്നു വാദിക്കുന്ന സിപിഎം കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ കള്ളവോട്ടിന് തെളിവുകള്‍ പുറത്ത് കൊണ്ടു വരാനും ശ്രമിക്കുന്നുണ്ട്. മാത്രമല്ല കള്ളവോട്ട് ആരോപണം തന്നെ രാഷ്ട്രീയ നീക്കമാണെന്ന വാദമാണ് പാര്‍ട്ടി ഉന്നയിക്കുന്നത്.

- Advertisement -