ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം പ്രാദേശിക നേതാവിന്റെ നിര്‍ബന്ധിത പണപ്പിരിവ്

0

ശക്തമായ മഴക്കെടുതി നേരിട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തി സിപിഎം പ്രാദേശിക നേതാവ്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കുറുപ്പന്‍കുളങ്ങര ക്യാമ്പിലാണ് സംഭവം്. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനാണ് പണപ്പിരിവ് നടത്തിയത്.

സിവില്‍ സപ്ലൈസില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനുള്ള വണ്ടി വാടകയായി പണം നല്‍കണം എന്നാവശ്യപ്പെട്ടാണ് ഓമനക്കുട്ടന്‍ നിര്‍ബന്ധമായി പണം പിരിച്ചത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും പിരിവ് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. മുന്‍കാലങ്ങളിലും ഇങ്ങനെയാണ് ചെയ്തിരുന്നതെന്നും ഓമനക്കുട്ടന്‍ പറഞ്ഞു. പണപ്പിരിവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്…തൊലിക്കട്ടി അപാരമാണ് സഖാവെ…വീടും സന്പാദ്യവും എല്ലാം നഷ്ടപ്പെട്ടുവന്ന പാവങ്ങളോട് ഇത് ചെയ്യരുതായിരുന്നു.#Dyfi #sfi #cmp

Posted by എൻറെ പാലോട് on Thursday, August 15, 2019

ദുരിതാശ്വാസക്യാമ്പില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാം ക്യാമ്പുകളുടേയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു.

ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവ് നടത്തിയതായി ഓമനക്കുട്ടന്‍ സമ്മതിച്ചു. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാമ്ബിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നാണ് ഓമനക്കുട്ടന്‍ നല്‍കുന്ന വിശദീകരണം.

- Advertisement -