ക്രിക്കറ്റ് രാജകുമാരന്മാര്‍ക്ക് ഫുട്‌ബോള്‍ പോരാളികളുടെ വിജയാശംസകള്‍

0

2019 ഐസിസി ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യമത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ അറിയിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം.

2011 ല്‍ നേടി 2015ല്‍ കൈവിട്ട കിരീടം തിരികെ ഇന്ത്യയിലെത്തിക്കാന്‍ കഴിയട്ടെയെന്നാണ് സുനില്‍ ഛേത്രിയുടേയും ഫുട്ബോള്‍ സംഘത്തിന്റേയും ആശംസ. ട്വിറ്റര്‍ പേജിലൂടെയാണ് ഫുട്ബോള്‍ ടീം ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ബിസിസിഐ ഇത് പങ്കുവെച്ചിട്ടുമുണ്ട്.

ബ്ലൂ ടൈഗേഴ്സിന് നന്ദിയറിയിച്ചും ടീമിന് കിംഗ്സ് കപ്പില്‍ വിജയം ആശംസിച്ചും ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും രംഗത്തെത്തി. ഇന്ത്യന്‍ കായിക ലോകത്തെ ആവേശം കൊള്ളിച്ചിരിക്കുകയാണ് പരസ്പരമുള്ള ഈ ആശംസാ വാര്‍ത്ത.

ക്രിക്കറ്റ് ലോകത്ത് ഏറ്റവുംമധികം ആരാധകരുള്ള ഇന്ത്യന്‍ ടീമിന്റെ മത്സരത്തിനായി ലോകം കാത്തിരിക്കുകയാണ്. ഇന്നാണ് ഇന്ത്യന്‍ ടീമിന്റെ ആദ്യ മാച്ച്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിലെ റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ തങ്ങളുടെ ഇത്തവണത്തെ പ്രഥമ ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്.

ഇന്ത്യന്‍ ടീമിന്റെ മത്സരസമയമറിയാന്‍ വീഡിയോ കാണാം

- Advertisement -