കനത്തമഴയില്‍ ബേക്കല്‍ കോട്ടയ്ക്ക് കേടുപാട്; സന്ദര്‍ശകര്‍ക്ക് നിരോധനം

0

ചരിത്രശേഷിപ്പായ ബേക്കല്‍ കോട്ടയും കാലവര്‍ഷക്കെടുതിക്കിരയായി. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തി കഴിഞ്ഞരാത്രിയിലെ മഴയില്‍ ഇടിഞ്ഞു.

നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് പണിതുയര്‍ത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറം ഭിത്തിയാണ് ഇടിഞ്ഞത്. ഇതിന് മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

ഇരുമ്ബു ദണ്ഡുകള്‍ നിരത്തി പ്രവേശനം നിരോധിച്ചതല്ലാതെ സൂചകഫലകങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല.

- Advertisement -