എംഎല്‍എയുടെ മകന്റെ കാര്‍ എന്ന സ്റ്റിക്കറുമായി സ്പീക്കറുടെ മകന്റെ കാര്‍; വിവാദം

0

എംഎല്‍എയുടെ മകന്‍ എന്ന് വണ്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ച സംഭവം വിവാദമാകുന്നു. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള കാറിലാണ് ‘സണ്‍ ഓഫ് എംഎല്‍എ’ എന്ന് സ്റ്റിക്കര്‍ ഒട്ടിച്ചതായി കണ്ടെത്തിയത്.
ഡല്‍ഹി നിയമസഭാ സ്പീക്കര്‍ നിവാസ് ഗോയലിന്റെ പേരിലാണ് വിവാദം. കാറില്‍ ഇതോടൊപ്പം ‘വിഹാന്‍’ എന്ന പേരും ചേര്‍ത്തിട്ടുണ്ട്. സ്പീക്കറുടെ മകന്റെ പേര് വിഹാന്‍ ഗോയല്‍ എന്നാണെന്നും മറ്റ് ചില ട്വീറ്റുകള്‍ പറയുന്നു.

കാര്‍ സ്പീക്കറുടെ മകന്റേതാണെന്ന് അകാലിദള്‍ എംഎല്‍എ ട്വീറ്റ് ചെയ്തതോടെ സംഗതി വിവാദമായിരിക്കുകയാണ്.എന്നാല്‍, അകാലിദള്‍ എംഎല്‍എ മജിന്ദര്‍ സിങ് സിര്‍സയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് അറിയിച്ച് സ്പീക്കര്‍ അഭിഭാഷകര്‍ മുഖേന നോട്ടീസ് അയച്ചു

- Advertisement -