‘നിന്റെ തന്തയല്ല എന്റെ തന്ത’, കട്ടകലിപ്പില്‍ ലൂസിഫര്‍ ദാമു

0


ട്രോള്‍ ചിത്രങ്ങളിലെ തലതൊട്ടപ്പന്‍ ദശമൂലം ദാമു എത്തി ലൂസിഫര്‍ ദാമുവായി. ലൂസിഫര്‍ ദാമുവിന്റെ മാസ് ഡയലോഗുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ കൈയടിയാണ് ലഭിക്കുന്നത്.
മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ആവേശം കെട്ടടങ്ങും മുന്‍പേയാണ് ദശമൂലം ദാമു ലൂസിഫര്‍ ദാമുവായി അവതരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മുഖത്തിന്റെ സ്ഥാനത്ത് ദാമുവിന്റെ മുഖംവെച്ച് എഡിറ്റ് ചെയ്തപ്പോള്‍ പിറന്നത് കിടിലന്‍ ട്രോള്‍ വീഡിയോ.

ലൂസിഫറിലെ മാസ് ഡയലോഗുകളും പശ്ചാത്തല സംഗീതവും കൂടിയായതോടെ സംഗതി തകര്‍ത്തു. നടന്‍ സുരാജ് ഈ വീഡിയോ പങ്കുവെച്ചതോടെയാണ് സംഗതി വൈറലായത്. വീഡിയോ എഡിറ്റ് ചെയ്തത് അതുല്‍ ശ്രീയാണ്.

- Advertisement -