ധോണി കളിച്ചത് മതി, ഇനി കുടുംബം നോക്കട്ടെയെന്ന് വീട്ടുകാര്‍

0

ക്രിക്കറ്റ് ലോകകപ്പിനു ശേഷം എല്ലാവര്‍ക്കും ഇപ്പോള്‍ അറിയേണ്ടത് ധോണിയുടെ വിരമിക്കലിനെപ്പറ്റിയാണ്. സെലക്ടര്‍മാര്‍ക്കോ ക്യാപ്റ്റന്‍ കോഹ്ലിക്കോ ധോണിയുടെ വിരമിക്കലിനെപ്പറ്റി അറിയില്ലെന്നാണ് പറയുന്നത്.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അവസാന മല്‍സരമായിരിക്കും ധോണിയുടെ കരിയറിലെയും അവസാനത്തേത് എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇവയോടൊന്നും ധോണി പ്രതികരിച്ചിരുന്നില്ല.

എന്നാല്‍, മകന്‍ ഇനിയും തുടര്‍ന്ന് കളിക്കേണ്ടെന്നാണ് ധോനിയുടെ മാതാപിതാക്കളുടെ നിലപാട് എന്നാണ് ധോനിയുടെ ആദ്യ കോച്ച് പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച ധോനിയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി ഞാന്‍ സംസാരിച്ചിരുന്നു. ധോനി ഇപ്പോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കണം എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ അവരെ എതിര്‍ത്തു. ഒരു വര്‍ഷം കൂടി ധോനി കളിക്കണം. ട്വന്റി20 ലോകകപ്പിന് ശേഷം ധോനി വിരമിക്കുന്നതാണ് ഉചിതം എന്ന് ഞാന്‍ അവരോട് പറഞ്ഞു, ധോനിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജി പറയുന്നു.

അതേസമയം, ഇത്രയും നാള്‍ ഈ വലിയ കുടുംബത്തെ നോക്കിയ നിങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി അത് തുടര്‍ന്നൂടേയെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നും കേശവ് ബാനര്‍ജി പറഞ്ഞു. അതേസമയം, ജൂലായ് 19ന് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സെലക്ടര്‍മാര്‍. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പര്യടനത്തില്‍ വിശ്രമം അനുവദിക്കുകയാകും സെലക്ടര്‍മാര്‍ ചെയ്യുക.

- Advertisement -