വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടും ശല്യം; മുന്‍ഭാര്യ ജയിലിലായി

0

വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതി തന്റെ മുന്‍ ഭര്‍ത്താവിനെ ആക്ഷേപിച്ച് സന്ദേശമയച്ചതിനെ തുടര്‍ന്ന് ജയിലില്‍. സൗദിയിലെ ജിദ്ദയിലാണ് സംഭവം. അഞ്ചു വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടും മുന്‍ ഭാര്യ വാട്സ്ആപ്പിലൂടെയും സ്നാപ് ചാറ്റിലൂടെയും എസ്.എം.എസ്സുകളിലൂടെയും തെറിവിളിക്കുന്നതായി ആരോപിച്ച് സൗദി പൗരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് കോടതി കയറിയതോടെ ജിദ്ദ ക്രിമിനല്‍ കോടതിയാണ് യുവതിക്ക് മൂന്നു ദിവസം തടവിന് ശിക്ഷിച്ചത്. ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കില്ല എന്ന് യുവതിയില്‍ നിന്ന് കോടതി രേഖാമൂലം ഉറപ്പു വാങ്ങുകയും ചെയ്തു. കേസിന് രമ്യമായി പരിഹാരമുണ്ടാക്കുന്നതിനു കോടതി ശ്രമം നടത്തിയെങ്കിലും അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്.

- Advertisement -