ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

0

രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി മമതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് ഡോക്ടര്‍മാര്‍ സമരം നിര്‍ത്തുവാന്‍ ധാരണയായത്.
ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന മമതയുടെ ഉറപ്പിലാണ് സമരം നിര്‍ത്തുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
ആശുപത്രികളില്‍ മതിയായ സുരക്ഷാ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഇത് കൂടാതെ ഡോക്?ര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

- Advertisement -