ലൈക്കുകളുടെ എണ്ണം മറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്

0

ലൈക്കുകളുടെ എണ്ണം കാണാത്തരീതിയില്‍ ഫേസ്ബുക്ക് ക്രമീകരണം മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡാറ്റ മൈനിംഗ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചില വ്യക്തികള്‍ക്ക് ഈ പ്രത്യേകത പരീക്ഷണാടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ലഭ്യമാക്കുകയാണ്. നേരത്തെ ഫേസ്ബുക്കിന്റെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം പദ്ധതി ഫേസ്ബുക്ക് നടപ്പിലാക്കിയിരുന്നു.

ഫേസ്ബുക്കിലെയും മറ്റും ലൈക്കുകളുടെ എണ്ണം വ്യക്തികളുടെ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ ഈ പരിഷ്‌കാരം എന്നാണ് റിപ്പോര്‍ട്ട്.

പുതിയ പരിഷ്‌കാര പ്രകാരം ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണുമെങ്കിലും അതിന്റെ നമ്പര്‍ കാണിക്കില്ല. അതില്‍ ക്ലിക്ക് ചെയ്താലും ആരോക്കെ ഏതോക്കെ റിയാക്ഷനാണ് നല്‍കിയത് എന്ന് കാണാമെങ്കിലും അതിന്റെ നമ്പര്‍ കാണാന്‍ സാധിക്കില്ല.

- Advertisement -