സൂക്ഷിക്കുക,വ്യാജ യൂണിവേഴ്‌സിറ്റികള്‍ കേരളത്തിലും; 23 വ്യാജന്മാരുടെ പട്ടിക യുജിസി പുറത്ത് വിട്ടു

0

രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യൂണിവേഴ്‌സിറ്റി ഗ്രന്‍ഡ്‌സ് കമീഷന്‍ (യുജിസി).

ഇത്തരം സര്‍വ്വകലാശാലാകള്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ച യുജിസി, വിദ്യാര്‍ത്ഥികളോട് ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശിച്ചു.

യുജിസി അംഗീകാരമില്ലാത്ത സര്‍വ്വകലാശാലകളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമുണ്ടായിരിക്കില്ലെന്നും യുജിസി സെക്രട്ടറി രജനീഷ് ജയിന്‍ വ്യക്തമാക്കി.

ഈ സ്ഥാപനങ്ങളില്‍ പ്രവേശനം തേടരുതെന്നു വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പു നല്‍കി. 8 എണ്ണവും ഉത്തര്‍പ്രദേശിലാണ്. ഏഴു വ്യാജ സര്‍വകലാശാലകളുമായി ഡല്‍ഹി തൊട്ടു പുറകിലുണ്ട്. കേരളത്തില്‍ നിന്നുള്ളത് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയാണ്.
ഇവയാണ് ആ വ്യാജ സര്‍വകലാശാലകള്‍.

  1. Commercial University Ltd, Daryaganj, Delhi
  2. United Nations University, Delhi
  3. Vocational University, Delhi
  4. ADR-Centric Juridical University, ADR House, 8J, Gopala Tower, 25 Rajendra Place, New Delhi-110008
  5. Indian Institution of Science and Engineering, New Delhi
  6. Viswakarma Open University for Self-employment, India Rozgar Sewasadan, 672, Sanjay Enclave, Opp. GTK DEPOT, New Delhi-110033
  7. Adhyatmik Vishwavidyalaya (Sprirtual University), 351-352, Phase-1, Block-A, Vijay Vihar, Rithala, Rohini, Delhi-110085

കര്‍ണ്ണാടക

  1. Badaganvi Sarkar World Open University Education Society, Gokak, Belgaum (Karnataka),

കേരളം

  1. St. John’s University

മഹാരാഷ്ട്ര

  1. Raja Arabic University, Nagpur.

ബംഗാള്‍

  1. Indian Institute of Alternative Medicine, 80, Chowringhee Road, Kolkata-20
  2. Institute of Alternative Medicine and Research, 8-A, Diamond Harbor Road Builtech inn 2nd Floor, Kurpukur, Kolkata-700063

ഉത്തര്‍പ്രദേശ്

  1. Varanaseya Sanskrit Vishwavidyalaya, Varanasi (UP)/Jagatpuri, Delhi
  2. Mahila Gram Vidyapith/Vishwavidyalaya, (Women’s) University, Prayagraj, (UP)
  3. Gandhi Hindi Vidyapith, Prayagraj, Uttar Pradesh
  4. National University of Electro Complex Homeopathy, Kanpur, Uttar Pradesh
  5. Netaji Subhash Chandra Bose University (Open University), Achaltal, Aligarh, (UP)
  6. Uttar Pradesh Vishwavidyalaya, Koshi Kalan, Mathura (UP)
  7. Maharana Partap Shiksha Niketan Vishwavidyalaya, Pratapgarh (UP)
  8. Indraprastha Shiksha Parishad, Institutional Area, Kohoda, Makanpur, Noida Phase-II, (UP)

ഒഡീഷ

  1. Nababharat Shiksha Parishad, Anupoorna Bhawan
  2. North Orissa University of Agriculture & Technology, University Road Baripada

പുതുച്ചേരി

  1. Sree Bodhi Academy of Higher Education, Thilaspet, Vazhuthavoor Road, Puducherry

- Advertisement -