ഉഗ്രരൂപീയായി ഫോനി ; ഒഡീഷയില്‍ കനത്ത മഴയും കാറ്റും

0


അതിതീവ്രമായി ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുന്നു. ഒഡീഷയിലെ പുരി തീരത്താണ് ഫോനി കരതൊട്ടത്.മണിക്കൂറില്‍ 240 മുതല്‍ 245 കിലോമീറ്റര്‍ വരെ വേഗതയില്‍ പുരിയില്‍ കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ ഒഡീഷയില്‍ ശക്തമായ കാറ്റും മഴയുമാണ്. 9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ഫോനി പശ്ചിമബംഗാള്‍ ഭാഗത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതീവ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഡീഷയിലെ 15 ജില്ലകളിലുള്ള 12 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റ് ബാധിയ്ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്‌നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

- Advertisement -