ഫ്രഞ്ച് ഓപ്പണ്‍ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്

0

വനിതാ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടിക്ക് കന്നിക്കിരീടം. ചെക്ക് താരം മര്‍കേറ്റ വോണ്‍ഡ്രൗസോവയെ 6-1,6-3 എന്ന നിലയില്‍ നിഷ്പ്രയാസം ആഷ്‌ലി തകര്‍ത്തു. 36 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1973 ല്‍ മാര്‍ഗരറ്റ് കോര്‍ട്ടാണ് അവസാനമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ഓസ്‌ട്രേലിയന്‍ താരം.
നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് താരം റഫേല്‍ നദാല്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമുമായി ഏറ്റുമുട്ടും.

- Advertisement -