കഴിച്ചു കുറക്കാം ചീത്ത കൊളസ്ട്രോള്‍!

0

ആരോഗ്യത്തെ ബാധിക്കുന്ന വലിയൊരു പ്രശ്നമാണ് കൊളസ്ട്രോള്‍. വ്യായാമക്കുറവും തെറ്റായ ഭക്ഷണശീലവുമൊക്കെയാണ് കൊളസ്ട്രോളിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും സ്ട്രോക്കിനുമൊക്കെ കാരണമായേക്കുന്ന കൊളസ്ട്രോള്‍ ശരീരത്തില്‍ നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

മനുഷ്യശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ശരീരത്തിനേറെ ഗുണങ്ങള്‍ ചെയ്യുമ്പോള്‍ ചീത്ത കൊളസ്ട്രോള്‍ രക്ത ധമനികളില്‍ അടിഞ്ഞു കൂടും. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതിനും പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. എന്നാല്‍ പഴങ്ങള്‍ കഴിച്ചുകൊണ്ട് കൊളസ്ട്രോള്‍ കുറക്കാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ആപ്പിള്‍
ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. നിരവധി രോഗങ്ങളില്‍ നിന്നും നമ്മളെ സംരക്ഷിക്കാന്‍ ആപ്പിളിന് കഴിയും. ഹൃദയാരോഗ്യത്തിന് ആപ്പിള്‍ വളരെ നല്ലതാണ്. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും പോഷകങ്ങളും രക്തത്തിലെ കൊളസ്ടോള്‍ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കുന്നു.

പപ്പായ
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളള ഒരു ഫലമാണ് പപ്പായ. ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും പപ്പായ സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും.

നാരങ്ങ, ഓറഞ്ച്
സിട്രിക് ആസിഡ് അടങ്ങിയിട്ടുളള സിട്രിക് പഴങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കും. നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയില്‍ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചര്‍മ്മസംരക്ഷണത്തിനും എണ്ണമയം അകറ്റാനും ഏറ്റവും നല്ലതാണ് ഓറഞ്ച്. ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്.

കൊളസ്ട്രോളിനെ ഭയക്കാതെ ഇനി കഴിച്ചുകൊണ്ടുതന്നെ നേടാം മുക്തി. ധൈര്യമായി ആരോഗ്യകരമായ ആഹാരം ശീലമാക്കൂ…

- Advertisement -