പ്രസവ മുറിയില്‍ ഗായത്രി മന്ത്രം;പ്രതിഷേധം ശക്തം

0


രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗായത്രീ മന്ത്രം പ്രസവമുറിയില്‍ കേള്‍പ്പിക്കാനൊരുങ്ങുന്നതിനെതിരെ പ്രതിഷേധം. ഇതിനെതിരെ അവകാശപ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയ്ക്ക് പരാതി നല്‍കി.ഗായത്രിമന്ത്രം കേള്‍ക്കുന്നത് പ്രസവ വേദന കുറയ്ക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
നിലവില്‍ ജില്ലാ ആശുപത്രിയിലാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നത്. ഇനി ഇത് ജയ്പൂരിലെ 20 ആരോഗ്യകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും ഗായത്രീമന്ത്രം കേട്ടാല്‍ പ്രസവവേദന ഒട്ടും അറിയില്ല എന്നതാണ് മന്ത്രത്തിന്റെ ഗുണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ തേജ്‌റാം മീണ പറഞ്ഞു.
അതേസമയം, ആശുപത്രികള്‍ സ്വന്തം താല്‍പര്യപ്രകാരമാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

- Advertisement -