കല്ല്യാണമൊക്കെ പിന്നെ കഴിക്കാം ആദ്യം പബ്ജി കളിക്കട്ടെ

0


ഒരു ‘പബ്ജി ഭ്രന്താണ്’ ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്. ഗെയിമിനോടുള്ള അമിതമായ ആസക്തി മൂലം വിവാഹ പന്തലിലും പബ്ജിയെ കൂടെ കൂട്ടുകയാണ് ഉത്തരേന്ത്യയിലെ ഒരു കല്ല്യാണ ചെറുക്കന്‍. കല്ല്യണപ്പന്തലില്‍ മറ്റാരെയും ശ്രദ്ധിക്കാതെ പബ്ജി കളിക്കുന്നതില്‍ മുഴുകി ഇരിക്കുന്ന വരന്റെ വീഡിയെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വിവാഹ പന്തലില്‍ വധുവിനെ സാക്ഷിയാക്കിയാണ് വരന്‍ പബ്ജി കളിച്ചത്. ഇതിനിടെ സമ്മാനങ്ങളുമായെത്തിയ അതിഥികളെ ഗൗനിക്കാതെ സമ്മാനങ്ങള്‍ തട്ടി മാറ്റുന്ന വരനെയും വീഡിയോയില്‍ വ്യക്തമായി കാണാം. പലതരത്തിലുള്ള പബ്ജി ഭ്രാന്തുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതല്‍പ്പം കൂടി പോയെന്നാണ് സമൂഹമാധ്യമങ്ങള്‍ പറയുന്നത്. വൈറലായ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

- Advertisement -