ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍

0

ഘാന ഇതിഹാസം അസമോവ ഗ്യാന്‍ ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലെന്നു റിപ്പോര്‍ട്ട്. ഘാനയുടെ ടോപ്പ് സ്‌കോററായ ഗ്യാന്‍ ഐഎസ്എല്ലിലേക്കെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനു തന്നെ ഉണര്‍വുണ്ടാക്കും. ക്ലബ് ഔദ്യോഗികമായി ഈ വിവരം പുറത്തു വിട്ടിട്ടില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സീരി എ എന്നിവിടങ്ങളില്‍ കളിച്ച പരിചയസമ്പത്തുമായിട്ടാണ് ഗ്യാന്‍ ഇന്ത്യയിലെത്തുക. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇത്രയധികം അനുഭവസമ്പത്തുള്ള താരം വരുന്ന ഐഎസ്എല്‍ സീസണില്‍ ഗ്യാലറികളെ തീ പിടിപ്പിക്കുമെന്നുറപ്പ്.

ഘാനയ്ക്ക് വേണ്ടി ലോകകപ്പുകളില്‍ അടക്കം ഗ്യാന്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ മെയില്‍ താരം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച താരം തുര്‍ക്കിഷ് ക്ലബായ കയ്‌സെരിസ്‌പ്പോറിലാണ് കളിച്ചു കൊണ്ടിരുന്നത്.

- Advertisement -