മഹിഭായ് യുടെ ജന്മദിനം ആഘോഷിച്ച് സഹതാരങ്ങള്‍, കേക്കുമുറിച്ചും ക്രീമില്‍ കുളപ്പിച്ചും കോഹ്ലിയും സംഘവും, മഹേന്ദ്രസിംഗ് ധോണിയുടെ ബര്‍ത്തഡേ ആഘോഷം വീഡിയോ കാണാം…

0

ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരം മഹേന്ദ്രസിംഗ് ധോണിക്ക് ഇന്ന് 38 ാം ജന്മദിനം. കളിക്കളത്തില്‍ എന്നും ക്രിക്കറ്റ് പ്രേമികളുടെ ഹരമാണ് ധോണി. ആ ഹരം ഒട്ടും കുറയ്ക്കാതെയാണ് ഇന്നലെ നടന്ന ഇന്ത്യ- ശ്രീലങ്ക മത്സരത്തിലും ധോണി നിറഞ്ഞാടിയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തന്റെ ആരാധകര്‍ക്കുള്ള മഹിയുടെ ജന്മദിനസമ്മാനമായിരുന്നു ഇന്നലെ ശ്രീലങ്കക്കെതിരെ നാം കണ്ട മൂന്ന് ക്യാച്ചും ഒരു സ്റ്റംപിങ്ങും. ലോകകപ്പ് മത്സരത്തിന് ശേഷം ധോണിയുടെ വിരമിക്കല്‍ സാധ്യത പ്രവചിക്കുന്നുണ്ടെങ്കിലും കളിക്കളത്തിലെ പോരാട്ട വീര്യത്തിന് തെല്ലും കുറവ് വന്നിട്ടില്ല എന്നുവേണം കരുതാന്‍.

സഹതാരങ്ങളും ധോണിയുടെ പ്രിയപ്പെട്ട സിവകുട്ടിയും ധോണിയ്ക്ക് ജന്മദിനാശംസകള്‍ പറഞ്ഞുകൊണ്ടുള്ള വീഡിയോയും ഇപ്പോള്‍ വൈറലാവുകയാണ്.


ജന്മദിനം ആഘോഷിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്നലെ ധോണിയ്ക്കായ പ്രത്യേക ജന്മദിന വീഡിയോ പുറത്തിറക്കിയിരുന്നു.

ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പമുള്ള ധോണിയുടെ ബര്‍ത്ത് ഡേ ആഘോഷം

തങ്ങളുടെ പ്രിയപ്പെട്ട മഹിക്ക് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി നിരവധി ആരാധകരാണ് ജന്മദിന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

- Advertisement -