എക്‌സലന്റ് ശില്‍പ ഷെട്ടിയുടെ ‘എഗ്’സലന്റ് ബ്രേക്ക് ഫാസ്റ്റ്!

0

ബോളിവുഡ് നടികളില്‍ കൃത്യമായ ആരോഗ്യ ശീലങ്ങള്‍ പിന്തുടരുന്ന നടിയാണ് ശില്‍പ ഷെട്ടി. സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ ഏറെ കൈയ്യടി നേടുന്ന ശില്‍പയുടെ രീതികള്‍ റഫറന്‍സ് ബുക്കായി ഉപയോഗിക്കുന്നവരുമുണ്ട്. ഡയറ്റില്‍ വിട്ടുവീഴ്ച ചെയ്യാത്ത നടി യോഗയും ജിമ്മും മുടക്കാറില്ല. സ്വന്തമായി ഫിറ്റ്‌നസ് ഹെല്‍ത്ത് ആപ്പും വികസിപ്പിച്ച ശില്‍പയുടെ ബ്രേക്ക് ഫാസ്റ്റ് രീതികളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വീട്ടില്‍ തന്നെ തയ്യാറാക്കിയ ഭക്ഷണം കഴിക്കാനാണ് പാചക വിദഗ്ധ കൂടിയായ ശില്‍പയ്ക്ക് ഇഷ്ടം. മുട്ടയും അവക്കാഡോയും ബദാമും എല്ലാം ഉള്‍പ്പെട്ട ബ്രേക്ക് ഫാസ്റ്റ് നിങ്ങളെ ആരോഗ്യവതിയാക്കുമെന്നാണ് ശില്‍പയുടെ പക്ഷം.

പോച്ചഡ് എഗ്ഗ്സ് ആണ് ശില്‍പയുടെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ്. തിളയ്ക്കുന്ന വെള്ളത്തിലേക്ക് മുട്ട ശ്രദ്ധയോടെ പൊട്ടിച്ച് പുഴുങ്ങിയെടുക്കുന്നതാണ് പോച്ചഡ് എഗ്ഗ്സ്. സാധാരണ രീതിയില്‍ മുട്ട കഴിക്കുന്നതിനേക്കാള്‍ ഗുണം ഇതിനുണ്ട്.

പോച്ചഡ് എഗ്ഗ്

ദഹനത്തിന് മികച്ചതാണ് അവക്കാഡോ. പൊട്ടാസിയവും നാരുകളും ധാരാളമടങ്ങിയ ഇതിന് ശരീരത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കും. വറുത്തതും പൊരിച്ചതിനോടും നോ പറയുന്ന ശില്‍പ്പയ്ക്ക് പ്രിയപ്പെട്ട ഇടനേര ഭക്ഷണമാണ് നട്സുകള്‍. ബദാം, ഫിഗ്, വാള്‍നട്ട്, ഡ്രൈ ഫ്രൂട്ടസ് എന്നിവയും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശില്‍പ ശ്രദ്ധിക്കാറുണ്ടെന്നാണ് അടുത്ത ആളുകള്‍ പറയുന്നത്.

- Advertisement -