കേരളത്തില്‍ ഇന്നും ശക്തമായ മഴ

0


അറബിക്കടലില്‍ വായു ചുഴലിക്കാറ്റിന്റെ സാനിധ്യമുള്ളതിനാല്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രം. ഒമ്പതു ജില്ലകളില്‍ ഇന്നും യെല്ലൊ അലേര്‍ട്ട് തുടരും. കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭ രൂക്ഷമാകുമെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ ജില്ലകളിലും . എറണാകുളം ,തൃശൂര്‍, മലപ്പുറം ,കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ കോട് എന്നീ ജില്ലകളിലുമാണ് യെല്ലൊ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വായു ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരത്തേക്കടുമെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ തീരത്ത് 40 മുതല്‍ 50 വരെ കിലൊ മീറ്റര്‍ വേഗതയില്‍ കാറ്റു വീശാനിടയുണ്ട്.കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശമുണ്ട്.

- Advertisement -