മഴക്കെടുതി, ഇതുവരെ മരണം 92; കണ്ടെത്താനുള്ളത് 52 പേരെ; തിരച്ചില്‍ തുടരുന്നു

0

സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 92 ആയി. ഇനിയും 52ല്‍ അധികം പേരെ കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മഴയുടെ ശക്തി കുറഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനം വേണ്ടത്ര വേഗത്തില്‍ നടത്താന്‍ കഴിയുന്നില്ല. മഴ വന്‍ നാശം വരുത്തിയ കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. തുടരുന്നു

തിങ്കളാഴ്ച കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത് ആറു മൃതദേഹങ്ങളാണ്. കവളപ്പാറയില്‍ നിന്ന് കാണാതായവരില്‍ നാല് പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടെന്ന വാര്‍ത്ത ആശ്വാസം പകര്‍ന്നിരുന്നു. കേരളത്തില്‍ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

- Advertisement -