ഹൈബി മുന്‍പില്‍ തന്നെ

0


എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഹൈബിയ്ക്ക് 1,04,205 വോട്ടുകളുടെ ലീഡ് ഉണ്ട്. 3,27,700 വോട്ടുകളാണ് ഹൈബി ഇതുവരെ നേടിയിരിക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള സിപിഎമ്മിന്റെ പി. രാജീവിന് 2,22,165 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 1,02,393 വോട്ടുകള്‍ മാത്രമാണ് നേടിയിരിക്കുന്നത്.

- Advertisement -