തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്‌ക്കെത്തുന്ന മത്സ്യത്തില്‍ മാരകവിഷം ചേര്‍ക്കുന്നുണ്ടെന്നു കണ്ടെത്തല്‍

0

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്‌ക്കെത്തുന്ന മത്സ്യത്തില്‍ മാരകവിഷം ചേര്‍ക്കുന്നുണ്ടെന്നു കണ്ടെത്തല്‍. സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ചെന്നൈയിലെ കാശിമേട് എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് കൂടുതല്‍ മീനുകള്‍ എത്തുന്നത്.

കേരളത്തിലേക്ക് മൊത്ത കച്ചവടക്കാര്‍ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. കേരളത്തിലേക്കുള്ള മീനുകള്‍ പെട്ടിയിലാക്കിയ ശേഷം അതിന് മുകളില്‍ ഐസ് ഇട്ട് അടുക്കി വയക്കും. ഇതിന് പിന്നാലെ കാഴ്ചയില്‍ ഉപ്പെന്ന് തോന്നുമെങ്കിലും കൊടിയ വിഷമായ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും. ഇതാണ് ഇവിടുത്തെ രീതി. ഒരു പ്രമുഖ മാധ്യമമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

എണ്ണൂര്‍ തുറമുഖത്ത് ഒരു മറയുമില്ലാതെയാണ് വന്‍ തോതില്‍ രാസ വിഷം കലര്‍ത്തുന്നത്. പെട്ടികളിലാക്കി വാഹനങ്ങളിലെത്തുമ്പോഴും ഗോഡൗണില്‍ വച്ചും മായം ചേര്‍ക്കും.

ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച മീന്‍ ചെന്നൈ എഫ്എഫ്എസ്എസ്ഐയുടെ ലാബില്‍ പരിശോധനയ്ക്കായി അയച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു. മീനുകളിലുള്ളത് കാന്‍സറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റ് ആണെന്ന് കണ്ടെത്തി. കരള്‍ രോഗം മുതല്‍ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളില്‍ കണ്ടെത്തി.

അതിര്‍ത്തികളില്‍ വലിയ പരിശോധനകളില്ലെന്നതും ഇത്തരം മാഫിയകള്‍ക്ക് സഹായകരമാകുന്നുണ്ട്.

- Advertisement -