ഹയര്‍ സെക്കന്ററി ഫലം പുറത്തു വിട്ടു; 84.33 ശതമാനം വിജയം

0


ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സംസ്ഥാനത്ത് 84. 33 ശതമാനം വിജയം.3,11,375 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യരായത്. 79 സ്‌കൂളുകള്‍ നൂറുമേനി വിജയം കൈവരിച്ചു.ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയത് കോഴിക്കോടും കുറവ് നേടിയത് പത്തനംതിട്ട ജില്ലയുമാണ്. 183 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടിവിജയം കരസ്ഥമാക്കി. 18 സര്‍ക്കാര് സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയാണ്.
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 80.07 ശതമാനമാണ്.
പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ മൂന്ന് മുതല്‍ ഓണ്‍ ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിദ്യാഭ്യാസ സെക്രട്ടറിയാണ് തിരുവനന്തപുരത്ത് ഫല പ്രഖ്യാപനം നടത്തിയത്.

- Advertisement -