മാല പൊട്ടിക്കാന്‍ വന്ന യുവാവിനെ കുപ്പി കൊണ്ടടിച്ചു വീഴ്ത്തി വീട്ടമ്മ

0

തന്റെ മാല പൊട്ടിക്കാന്‍ വന്ന യുവാവിനെ സാഹസികമായി കുപ്പികൊണ്ടടിച്ചു കീഴ്‌പ്പെടുത്തി വീട്ടമ്മ.
തിരുവനന്തപുരം പൊഴിയൂരിലെ വിരാലി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം.
പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ കട നടത്തുന്ന വീട്ടമ്മയായ ഡാഫിനി എന്ന സ്ത്രീയാണ് ബൈക്കിലെത്തിയ മോഷ്ടാക്കളെ ധൈര്യപൂര്‍വം നേരിട്ടത്.

വെളുപ്പിനെ കടയിലെത്തിയ രണ്ടുപേര്‍ കുപ്പിവെള്ളം ആവശ്യപ്പെട്ടു. ഒരു കുപ്പി വെള്ളം വാങ്ങിയ ശേഷം നൂറ് രൂപയാണ് യുവാവ് നല്‍കിയത്. ബാക്കി തുക കൊടുക്കാനായി ഡാഫിനി തിരിയുന്നതിനിടയിലാണ് യുവാവ് മാല പൊട്ടിച്ചത്. എന്നാല്‍ മാല പൊട്ടി നിലത്ത് വീണു. പെട്ടന്നുണ്ടായ സംഭവത്തില്‍ പതറാതെ വീട്ടമ്മ കുപ്പി കൊണ്ട് യുവാവിന്റെ തലയ്ക്ക് അടിച്ചു. ഇതിന് പിന്നാലെ നിലത്ത് വീണ മാല വീട്ടമ്മ തന്നെ തട്ടിമാറ്റുകയും ചെയ്തു. ഇതോടെ യുവാവ് സുഹൃത്ത് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

- Advertisement -