മഴ ‘കളി’ച്ചില്ലെങ്കില്‍ ഇന്ത്യ ഇന്ന് സെമി കളിക്കും

0


മഴ വില്ലനായില്ലെങ്കില്‍ ലോകകപ്പില്‍ ആദ്യ സെമിയില്‍ ടീം ഇന്ത്യ ഇന്ന് ന്യൂസിലന്റിനെ നേരിടും. മത്സരത്തില്‍ ചില ബൗളിംഗ് മാറങ്ങളോടെ ഇന്ത്യ ഇറങ്ങാനാണ് സാധ്യത.മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.
ബൗളിംഗില്‍ നിര്‍ണായകമായ പരീക്ഷണങ്ങള്‍ക്ക് ഇന്ന് കോലി മുതിര്‍ന്നേക്കും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ ഫോമിലും ഫിറ്റ്‌നസിലും ടീം ഇന്ത്യ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. റിസ്റ്റ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനൊപ്പം രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. പേസര്‍മാരില്‍ മുഹമ്മദ് ഷമി വേണോ, ഭുവനേശ്വര്‍ കുമാറിനെ കളിപ്പിക്കണോ എന്നതും കോലിയെ അലട്ടുന്നു. പ്രകടനം പരിശോധിച്ചാല്‍ ഷമിക്കാണ് സാധ്യതകള്‍.

- Advertisement -