ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്നത് 2020 ല്‍; 10,000 കോടി രൂപ മാറ്റിവച്ചതായി കേന്ദ്രമന്ത്രി; യാത്ര പോകുന്നത് മൂന്ന് ബഹിരാകാശ യാത്രികര്‍

0


മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം 2020 ഓടെ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു.മൂന്നു ബഹിരാകാശ യാത്രികരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയ്ക്ക് 10,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇന്ത്യയുടെ 75ാംമത് സ്വാതന്ത്ര്യ ദിനത്തിലായിരിക്കും ഇന്ത്യ മനുഷ്യനെ ബഹികാരാകാശത്തേക്ക് അയക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ ഈ പദ്ധതി നടപ്പാകുന്നതോടെ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യമാറും.

- Advertisement -