ജെയിംസ് ബോണ്ടിന്റെ അത്ഭുത കാര്‍ ലേലത്തിന്!

0

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ വാഹനപ്രേമികളുടെ മനസില്‍ ഇടംപിടിച്ച 1965 ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി 5 ലേലത്തിന് വെക്കുന്നു. അമേരിക്കയിലെ ഒരു ലേല കമ്പനിയാണ് കാര്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. ഏകശേം 40 മുതല്‍ 60 ലക്ഷം വരെയായിരിക്കും ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ തരംഗമായ കാറിന്റെ വില.

ഗോള്‍ഡ്ഫിംഗര്‍, തണ്ടര്‍ബാള്‍ എന്നീ രണ്ട് ചിത്രങ്ങളിലാണ് ഡി.ബി 5 ജെയിംസ് ബോണ്ടിന്റെ സാരഥിയായി എത്തിയത്. ഇതില്‍ തണ്ടര്‍ബാള്‍ട്ടിന്റെ പ്രചാരണാര്‍ഥം കാര്‍ അമേരിക്ക മുഴുവന്‍ സഞ്ചരിക്കുകയും ചെയ്തു.

ശത്രുക്കളെ തുരുത്താന്‍ ബോണ്ടിനെ സഹായിക്കുന്ന നിരവധി ഗാഡ്ജറ്റുകളുമായിട്ടായിരുന്നു കാര്‍ നിര്‍മിച്ചത്. ബുള്ളറ്റ് പ്രൂഫ് സ്‌ക്രീന്‍, തിരിയുന്ന നമ്പര്‍ പ്ലേറ്റുകള്‍, ഫെന്‍ഡറുകളില്‍ മിഷ്യന്‍ ഗണ്‍, ശത്രുകള്‍ അടുത്തെത്താതിരിക്കാന്‍ സ്ലാഷറുകള്‍, പാസഞ്ചര്‍ സീറ്റ് ഒഴിവാക്കാനുള്ള സംവിധാനം തുടങ്ങി നിരവധി പ്രത്യേകതകളുമായിട്ടാണ് കാര്‍ അന്ന് പുറത്തിറങ്ങിയത്. റൈറ്റ് ഹാന്‍ഡ് ഡ്രൈവായ ഡി.ബി 5ല്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം.

- Advertisement -