ജനമൈത്രിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

0

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനമൈത്രിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിംഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായനാണ് ജോണ്‍ മന്ത്രിക്കല്‍. സൈജു കുറുപ്പ്, സാബു മോന്‍, വിജയ് ബാബു, അനീഷ് ഗോപാല്‍ , ഉണ്ണി രാജന്‍ പി ദേവ് , സിദ്ധാര്‍ത ശിവ , സൂരജ് (കുമ്പളങ്ങി നൈറ്റ്‌സ് ) , പ്രശാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
വിഷ്ണുനാരായണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷാന്‍ റഹ്മാന്‍ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു.ജോണ്‍ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റര്‍.
ആന്‍മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജോണ്‍ മന്ത്രിക്കല്‍

- Advertisement -