ഇവള്‍ ഉയരെ പറക്കാന്‍ ചിറകുകള്‍ സ്വയം നിര്‍മ്മിച്ചവള്‍!!!

0

ഇത് ജസീക്ക കോക്‌സ്. രണ്ടു കൈകളുമില്ല. പക്ഷേ ഇവള്‍ സ്വന്തമായി ചിറകുകള്‍ നേടിക്കഴിഞ്ഞു, പറക്കാന്‍. ഇരു കൈകളും ഇല്ലാതെ വിമാനം പറത്താനുള്ള പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ ലോകത്തിലെ ആദ്യത്തെ വനിത.

Photo: www.JessicaCox.com

അമേരിക്കക്കാരിയായ ജെസിക്ക കോക്‌സിന് ജനിച്ചപ്പോഴേ രണ്ട് കൈകളും ഇല്ലായിരുന്നു. ജെസീക്കയുടെ മാതാപിതാക്കള്‍ മകളെ സ്വതന്ത്രയായി ജീവിക്കാന്‍ ശീലിപ്പിച്ചു. ഇതോടെ ജെസീക്ക സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ ശീലിച്ചു. പിയാനോ വായിക്കാനും കാര്‍ ഓടിക്കാനും സ്‌ക്യൂബ ഡൈവ് ചെയ്യാനും എല്ലാം ജെസീക്കയ്ക്ക് കഴിയും. ഇതിനെല്ലാം കാല്‍ ആണ് ജെസീക്ക ഉപയോഗിക്കുന്നത്. ഇപ്പോള്‍ വിമാനം പറത്താനുള്ള ലൈസന്‍സും സ്വന്തമായതോടെ പുതിയ ഉയരവും ജെസീക്ക സ്വന്തമാക്കി.

വിമാനം പറത്താന്‍ പഠിച്ചത് വല്ലാത്ത അനുഭവമായിരുന്നു എന്ന ജെസീക്ക യുഎസ് വാര്‍ത്താ ചാനല്‍ സിഎന്‍എന്‍നോട് പറഞ്ഞു. കൈയ്യിലാതെ ആരും വിമാനം പറത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യമായി സാഹസത്തിന് മുതിരുന്നത് എങ്ങനെയാകും എന്ന് അറിയില്ലായിരുന്നു. പക്ഷേ, ജെസിക്ക ഇവിടെയും ജയിച്ചു.

മൂന്ന് വ്യത്യസ്ത വിമാനങ്ങളിലായിട്ടായിരുന്ന പഠനം. കാരണം ചില വിമാനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും കാലുകൊണ്ട് ജെസിക്കയ്ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ ഒരു അധികം ഭാരമില്ലാത്ത സ്‌പോര്‍ട്ട് വിമാനമാണ് ജെസീക്ക പറത്തുന്നത്.

അരിസോണ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജി ബിരുദം നേടിയ ശേഷമാണ് ജെസീക്ക വിമാനം പറത്താനുള്ള പരിശീലനം തുടങ്ങിയത്. 2008ല്‍ ജസീക്കക്ക് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിന്‍സ്‌ട്രേഷന്‍ ലൈസന്‍സ് ലഭിച്ചു.

ആറ് മണിക്കൂറോളം സമയം തുടര്‍ച്ചയായി വിമാനം ഓടിച്ച് പ്രശസ്തിയുടെ നെറുകയിലേക്കും ജസീക്ക പറന്ന് ഇറങ്ങിയിട്ടുണ്ട്. പരിശീലന കാലയളവില്‍ മൊത്തം 89മണിക്കൂറാണ് ജെസീക്ക ആകാശത്ത് പറന്ന് നടന്നത്. കാലുകള്‍ കൊണ്ട് വിസ്മയം സൃഷ്ടിയ്ക്കുന്ന ജസീക്ക , തന്റെ കരാട്ടെ പരിശീലകനായിരുന്ന പാട്രിക്കിനെ 2012 ല്‍ വിവാഹംചെയ്തു.

Photo: www.JessicaCox.com

ഇന്ന് പൈലറ്റിന്റെ വേഷത്തില്‍ കോക്പിറ്റില്‍ ഇരിക്കുമ്പോഴും ആ ആത്മവിശ്വാസമാണ് അവളെ മുന്നോട്ട് നയിക്കുന്നത്.

Photo: www.JessicaCox.com

ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ നിന്ന് ആത്മവിശ്വാസമില്ലായ്മയുടെ ഒരു കണികയെങ്കിലും ജെസിക്കയെ വേട്ടയാടിയിരുന്നെങ്കില്‍ ജെസീക്ക ഇന്നവിടെവരെ എത്തില്ലായിരുന്നു.

ലോകം അറിയപ്പെടുന്ന മികച്ച ഒരു ”മോട്ടിവേഷണല്‍ സ്പീക്കര്‍” കൂടിയാണ് ജസീക്കാ കോക്‌സ്.

- Advertisement -